Today: 30 Apr 2024 GMT   Tell Your Friend
Advertisements
യൂറോപ്പില്‍ സമ്മര്‍സമയം മാര്‍ച്ച് 31 ന് ഈസ്ററര്‍ ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും
Photo #1 - Europe - Otta Nottathil - eu_summer_time_2024_march_31
ബര്‍ലിന്‍: യൂറോപ്പില്‍ സമ്മര്‍ സമയം മാര്‍ച്ച് 31 ന് ഈസ്ററര്‍ ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിവെച്ചാണ് സമ്മര്‍ ടൈം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ രണ്ടു മണിയെന്നുള്ളത് മൂന്നു മണിയാക്കി മാറ്റും. നടപ്പു വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്്. വര്‍ഷത്തിലെ ഏറ്റവും നീളം കുറഞ്ഞ രാത്രിയാണിത്.

ഇപ്പോഴും കോവിഡ് 19 ന്റെ ഭീതിയില്‍ ഉറക്കം നഷ്ടപ്പെടുന്ന യൂറോപ്യന്‍ ജനതയ്ക്ക് ഇതുമൂലം ഒരുമണിക്കൂര്‍ ഉറക്കനഷ്ടവും ഉണ്ടാവും.

ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പി.റ്റി.ബി.) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു. 1980 മുതലാണ് ജര്‍മനിയില്‍ സമയ മാറ്റം ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റം പ്രാവര്‍ത്തികമാണ്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എം.ഇ.ഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് ദൈര്‍ഘ്യം കൂടുതലായിരിയ്ക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം.
രാത്രിയില്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസിലെ സമയമാറ്റ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ചിട്ടയായി മാറ്റം വരുത്തുന്നത്.

സമ്മറില്‍ ജര്‍മന്‍ സമയവും ഇന്‍ഡ്യന്‍ സമയവുമായി മുന്നോട്ട് മൂന്നര മണിക്കൂറും ബ്രിട്ടന്‍, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്പിലാണെങ്കിലും ജര്‍മന്‍ സമയവുമായി ഒരു മണിക്കൂര്‍ പുറകിലായിരിക്കും.

സമയമാറ്റത്തെ യൂറോപ്യന്‍ ജനത തികച്ചും അര്‍ത്ഥശൂന്യമായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഒരു റഫറണ്ടം നടത്തി ജനഹിതം നേരത്തെ അറിഞ്ഞിരുന്നു. ഈ സമയമാറ്റം മേലില്‍ വേണ്ടെന്നുവെയ്ക്കാന്‍ 2019 ഫെബ്രുവരിയില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയിരുന്നു. 28 അംഗ ഇയു ബ്ളോക്കില്‍ ഹംഗറിയാണ് വിന്റര്‍, സമ്മര്‍ സമയങ്ങള്‍ ഏകീകരിക്കാന്‍ അനുവദിയ്ക്കുന്ന പ്രമേയം ഇയു പാര്‍ലമെന്റില്‍ കൊണ്ടുവന്നു ചര്‍ച്ചയാക്കി ഒടുവില്‍ 192 വോട്ടിനെതിരെ 410 വോട്ടിന്റെ ഭൂരിപക്ഷത്തോടെ നിര്‍ത്താന്‍ തീരുമാനിച്ചത്.

ഇയുവില്‍ അവസാനമായി 2021 അവസാനം ഈ സമയമാറ്റ പ്രക്രിയ അവസാനിയ്ക്കുമെന്നു ഇയു കമ്മീഷന്‍ പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെ അവസാനിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഈ വര്‍ഷത്തെ ശൈത്യസമയമാറ്റം ഒക്ടോബര്‍ 27 ഞായര്‍ പുലര്‍ച്ചെ മൂന്നുമണിയ്ക്ക് ഒരു മണിക്കൂര്‍ പിറകോട്ട് തിരിച്ച് വെച്ച് ക്രമീകരിയ്ക്കും.
- dated 28 Mar 2024


Comments:
Keywords: Europe - Otta Nottathil - eu_summer_time_2024_march_31 Europe - Otta Nottathil - eu_summer_time_2024_march_31,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
whatsapp_dialler_feature_truecaller
ട്രൂകോളറിനു സമാനമായ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്ട്സാപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
mdh_evereset_curry_powder_probe
രണ്ട് ഇന്ത്യന്‍ കറി പൗഡര്‍ ബ്രാന്‍ഡുകള്‍ക്കെതിരേ യൂറോപ്പില്‍ അന്വേഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
belgium_new_immigration_law_may1
ബെല്‍ജിയത്തില്‍ മേയ് ഒന്നു മുതല്‍ വിദേശ തൊഴിലാളികള്‍ക്കായി പുതിയ കുടിയേറ്റ നിയമം Recent or Hot News
തുടര്‍ന്നു വായിക്കുക
spice_maker_everest_clarification
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ശേഷം ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് ഇന്ത്യന്‍ സുഗന്ധവ്യഞ്ജന നിര്‍മ്മാതാക്കളായ എവറസ്ററ് കമ്പനി
തുടര്‍ന്നു വായിക്കുക
shcengen_visa_rules_loosened_for_Indians
ഇന്ത്യക്കാര്‍ക്ക് ഷെങ്കന്‍ വിസ നടപടിക്രമങ്ങള്‍ ലഘൂകരിച്ചു
തുടര്‍ന്നു വായിക്കുക
zelensky_death_bid_poland_arrest
സെലന്‍സ്കിക്കെതിരായ വധശ്രമം: പോളണ്ടുകാരന്‍ അറസ്റ്റില്‍
തുടര്‍ന്നു വായിക്കുക
ferrari_3year_old
മൂന്നാം വയസില്‍ ഫെരാരി ഓടിക്കുന്ന കുട്ടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us